കേരള ലേബർ മൂവ്മെൻ്റ് വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കെ എൽ എം കൂനമ്മാവ് മേഖല നേതൃത്വ പരിശീലന പരിപാടി നടന്നു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.ഡോ. ആൻ്റണി സിജൻ മണുവേലിപറമ്പിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ജോബി മാതിരപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. കെ എൽ എം സംസ്ഥാന അസിസ്റ്റൻ്റ് ഡയറക്ടർ ജോസഫ് ജൂഡ് ക്ലാസ്സ് നയിച്ചു യുടിഎ സംസ്ഥാന കൺവീനർ ബാബു തണ്ണിക്കോട്ട്, ബിജു പുത്തൻപുരക്കൽ, സജി ഫ്രാൻസിസ്, ജോൺസൺ പാലക്കപറമ്പിൽ, ടിജി ജോസഫ്, അഡ്വ. ഡീന ജോസഫ്,സിജി വർഗ്ഗീസ്, നോബി തീയ്യാടി, സൈമൺ മുല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.