ബേക്കിങ് കോഴ്സ് സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ദ്വി ദിന ബേക്കിങ് കോഴ്സ് സംഘടിപ്പിച്ചു. 25 പേർ പങ്കെടുത്ത പരിശീലന പരിപാടി സിനി ഗ്രേഷ്യസ് നയിച്ചു. കോഴ്സിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ക്ക്‌ ഇ. എസ്. എസ്. എസ്. ഡയറക്ടർ ഫാ. ആന്റണി സിജൻ മണുവേലി പറമ്പിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോർഡിനേറ്റർ സാലി സാബു കോഴ്സിന് നേതൃത്വം നൽകി.