ലഹരിക്കെതിരെ വോക്കത്തോൺ നടത്തി
വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ലഹരിക്കെതിരെ വോക്കത്തോൺ സംഘടിപ്പിച്ചു. പുരുഷ സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മണപ്പാട്ടി പറമ്പിൽ നിന്ന് സെൻ്റ് ആൽബർട്സ് കോളേജ് ഗ്രൗണ്ടിലേക്ക് നടത്തിയ വാക്കത്തോൺ ഇ എസ് . എസ്. എസ് ഡയറക്ടർ ഫാ. സിജൻ മണു വേലി പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെ പ്രതിജ്ഞയും, കായിക, വിനോദ മത്സരങ്ങളും നടന്നു.


