ലോക പരിസ്ഥിതി ദിനം 2023

ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതസാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി എറണാകുളം ജനറൽ ഹോസ്പിറ്റലിൽ മാലിന്യ ങ്ങൾ തരംതിരിച്ചു ശേഖരിക്കുന്നതിനായി 6 മങ്കി മോഡൽ വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. പ്രസ്തുത പരിപാടിയിൽ ഇ. എസ് എസ് എസ് ഡയറക്ടർ റവ.ഫാ.മാർട്ടിൻ അഴിക്കകത്ത് ഹോസ്പിറ്റൽ സുപ്രണ്ട് ഡോ. ഷാഹിർഹായ്ക്ക് കൈമാറിയ വേസ്റ്റ് ബിന്നുകൾ ആശുപത്രിയിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചു.