എറണാകുളം : എറണാകുളം കച്ചേരിപാടിയിലെ പ്രൊവിഡൻസ് റോഡിൽ ഇ എസ് എസ് എസ് മൈത്രി നിധി ലിമിറ്റഡ് വരാപ്പുഴ അർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ സാധാരണക്കാരായ സ്ത്രീകളെ അവരുടെ ലഘു സമ്പാദ്യ ശീലം വളർത്താൻ സഹായിക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ചടങ്ങിൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ,മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമാറ്റം, മോൺസിഞ്ഞോർ ജോസഫ് പാടിയാരംപറമ്പിൽ, ഫാദർ മാർട്ടിൻ അഴീക്കകത്ത്, ഫാദർ ഫോസ്റ്റിൻ ഫെർണാണ്ടസ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഫാ. മാർട്ടിൻ അഴീക്കകത്ത്
ഡയറക്ടർ, ഇ.എസ് എസ് എസ്