2025 വർഷത്തിൽ സംഘടനയെ കൂടുതൽ ശാക്തികരിക്കുന്നതിൻ്റെ ഭാഗമായി പൊന്നാരി മംഗലം വ്യാകുല മാത ദേവാലയത്തിൽ കേരള ലേബർ മൂവ്മെൻ്റ് (KLM ) രൂപികരിച്ചു. യോഗത്തിൽ Esss/klm ഡയറക്ടർ റവ.ഡോ സിജൻ ആൻ്റണി മണു വേലിപറമ്പിൽ, ഇടവക വികാരി ഫെലിക്സ് ചുളിക്കൽ, കെ എൽ എം സംസ്ഥാന ഓഡിറ്റർ ബിജു പുത്തൻപുരയ്ക്കൽ, കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സജി ഫ്രാൻസിസ്, മേഖല പ്രസിഡൻ്റ് നിക്സൺ MD, വനിത ഫോറം രൂപത സെക്രട്ടറി ലീജിൻ ആൻസിലിൻ, KTWF രൂപത സെക്രട്ടറി സിജി വർഗ്ഗീസ് സംസാരിച്ചു. കേരള ലേബർമൂവ്മെൻ്റ് (KLM ) പൊന്നാരിമംഗലം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.