എറണാകുളം : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപെട്ട സ്ത്രീ തൊഴിലാളികൾക്കായി ഒരുകോടി നാൽപ്പത് ലക്ഷം രൂപ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി കേരള പിന്നോക്ക വിഭാഗ വികസന കോര്പറേഷന്റെ സഹായത്തോടെ വിതരണം ചെയ്തു. പ്രസ്തുത വായ്പ മേള ശ്രീ. ടി. ജെ. വിനോദ് MLA ഉദ്ഘാടനം ചെയ്തു. NSKDFCന്റെ 59 ലക്ഷം രൂപയും NMDFC ന്റെ 81 ലക്ഷം രൂപയും അടങ്ങുന്ന ഒരു കോടി നാൽപതു ലക്ഷം രൂപയാണ് 46 വനിത തൊഴിലാളി സംഘങ്ങളിലെ 526 വനിതകൾക്കായി വിതരണം ചെയ്തത്.

സൊസൈറ്റി പ്രസിഡന്റ്‌ ഫാദർ മാർട്ടിൻ അഴിക്കകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളസംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ എറണാകുളം ജില്ല അസിസ്റ്റന്റ് മാനേജർ ശ്രീ. ജതിൻ പി. പി., മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ഫോസ്റ്റിൻ ഫെർണാണ്ടേസ്, പ്രൊജക്റ്റ്‌ ഓഫീസർ ശ്രീമതി മീര എം, ഷെറിൻ ബാബു, സീമ റോയ് എന്നിവർ സംസാരിച്ചു.