അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും നടത്തി.
എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഞാറക്കൽ മഞ്ഞനക്കാടുള്ള അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും നടത്തി .
പ്രസ്തുത പരിപാടിയുടെ ഉൽഘാടന കർമ്മം ഇ.എസ്.എസ്.എസ് അസി. ഡയറക്ടർ ഫാ. ജിബിൻ ജോർജ്ജ് മാതിരപ്പിള്ളി നിർവഹിച്ചു. മഞ്ഞനക്കാട് പള്ളി വികാരി ഫാ. ബൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.പോൾസൺ, സി. സെലിൻ, സി. മേരി കെ.എൽ.എം ഭാരവാഹികൾ എന്നിവർ സംസാരിച്ചു. തുടർന്ന് ഞാറക്കൽ താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിബൂഷ് കെ.ബി, നേഴ്സ് ഹണി മോൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ മഴക്കാല രോഗങ്ങളായ ഡെങ്കി , ചിക്കൻ ഗുനിയ, മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്,മെഡിക്കൽ ക്യാമ്പ്, യോഗദിന മായ അന്നേ ദിവസം യോഗ പരിശീലനവും നടത്തി. അതിനെ തുടർന്ന് മൈഗ്രൻസ് വർക്കേഴ്സ് ഫോറം രൂപീകരിച്ചു. സി.ബി.സി.ഐ ഓഫീസ് ഫോർ ലേബർ, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ, മിസെറിയോർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്