അന്താരാഷ്ട്ര പുരുഷ ദിനാഘോഷം നടത്തി
വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി പുരുഷ സ്വയം സഹായ സംഘങ്ങളെ ഒരുമിച്ച് ചേർത്ത് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനും നാടിൻ്റെ ഉന്നമനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പുരുഷ ദിനാഘോഷം സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞി മറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുപ്രസിദ്ധ സിനിമ നടൻ സിജോ വർഗീസ് ഉദ്ഘാടനം ചെയ്ത് 20 വർഷം പൂർത്തിയാക്കിയ പുരുഷ സ്വയം സഹായ സംഘങ്ങളെ ആദരിച്ചു.ഇ എസ് . എസ്. എസ് ഡയറക്ടർ ഫാ. സിജൻ മണുവേലി പറമ്പിൽ എല്ലാവരേയും ഏറ്റവും സ്നേഹത്തോടെ സ്വാഗതം ചെയ്തു. എറണാകുളം MLA ശ്രീ. ടി.ജെ വിനോദ് മുഖ്യാതിഥി ആയിരുന്ന യോഗത്തിൽ കൗൺസിലർ മനുജേക്കബ് , BJP സ്റ്റേറ്റ് കമ്മിറ്റി അംഗം കെ. രാജഗോപാൽ, ഇ. എസ്. എസ്. എസ് അസി.ഡയറക്ടർ , ഫാ. റോഷൻ റാഫേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പുരുഷ ദിനത്തിനോടനുബന്ധിച്ച് നടത്തിയ കല കായിക മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. പ്രോഗ്രാം കൺവീനർ ശ്രീ.ടി.എ ആൽബിൻ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.Men SHG കോർഡിനേറ്റർ ശ്രീ. ജോസി കൊറ്റിയാത്ത്,പുരുഷ സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഇ.എസ്.എസ്.എസ് സ്റ്റാഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



