വരാപ്പുഴ അതിരൂപതയും,എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കാരിത്താസ് ഇൻ ന്ത്യയും സംയുക്തമായി തീരദേശ മേഖലയിൽ കടൽക്ഷോഭം അനുഭവിക്കുന്നവർക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പദ്ധതിയിൽ വൈപ്പിൻ തീരദേശ മേഖലയായ മുരുക്കുംപാടം , പുതുവൈപ്പ്, സൗത്ത് പുതുവൈപ്പ്, വളപ്പ്, ഞാറക്കൽ ആറാട്ടുവഴി, നായരമ്പലം പുത്തൻകടപ്പുറം എന്നീ പ്രദേശങ്ങളിലായി 1200 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം പുത്തൻ കടപ്പുറത്തു വരാപ്പുഴ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ഡോ.ആൻ്റെണി വാലുങ്കൽ പിതാവ് 455 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു നിർവഹിച്ചു. ഇ . എസ്. എസ്. എസ് ഡയറക്ടർ ഫാ. ആൻ്റെണി സിജൻ മണുവേലിപറമ്പിൽ, ഫാ. റോഷൻ നെയ്യ് ശ്ശേരി എന്നിവർ പദ്ധതിയെ കുറിച്ച് വിശദികരിച്ചു. മുരിക്കുംപാടം ജപമാല രാജ്ഞി പള്ളി വികാരി ഫാ. ജോർജ്ജ് മംഗലത്ത്, നായരമ്പലം വാടേൽ സെൻ്റ്. ജോർജ്ജ് പള്ളി വികാരി ഫാ. മാത്യൂ ഡെന്നി പെരിങ്ങാട്ട്, സഹവികാരി ഫാ. ജിക്സൺ ജോണി ചേരിയിൽ, , CTC സിസ്റ്റേഴ്സ്, ഇ . എസ്. എസ്. എസ് പ്രവർത്തകർ, കേന്ദ്ര കമ്മറ്റി അംഗങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.