എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി 11-1-2022 ൽ DP World സ്നേഹവീട് ഹാളിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത യോഗം മുളവുകാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ V S അക്ബർ ഉത്ഘാടനം ചെയ്തു. Eye Specialist Dr Peter P I, വാർഡ് മെംബർ ലക്സി ഫ്രാൻസിസ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ KR John, വിൽസൻറ് ഡിസിൽവ എന്നിവർ സംസാരിച്ചു. 56 പേർ പങ്കെടുത്തു. 15 പേരെ തിമിര ശാസ്ത്രക്രീയയ്ക്ക് നിർദ്ദേശിച്ചു. വില്ലേജ് ഓർഗനൈസർ നോർബിന ഡിസിൽവ ക്യാമ്പിന് നേതൃത്വം നൽകി.