വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും രവിപുരം ചൈതന്യ ഐ ഹോസ്പിറ്റൽ സംയുക്തമായി സംഘടിപ്പിച്ച “ദൃശ്യം” സൗജന്യ നേത്ര പരിശോധനക്യാമ്പ് മരട് മേരി മാഗ്ദലേൻ പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. 130 പേർ പങ്കെടുത്ത പ്രസ്തുത ക്യാമ്പിൽ Dr. Sr. സോണിയ സ്വാഗതം ആശംസിച്ചു. ഇടവക വികാരി വെരി.റവ.ഫാദർ ജോസഫ് ചേലാട്ട് ഉദ്ഘടാനം നിർവഹിച്ചു. മരട് മുൻസിപ്പാലിറ്റി കൗൺസിലർ ശ്രീ. സിബി സേവ്യർ അദ്ധ്യക്ഷനായിരുന്നു. ആൻസലൻ മാഷ് ആശംസ അർപ്പിച്ചു സംസാരിച്ചു. പുരുഷ സ്വയം സഹായ സംഘം ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. യേശുദാസ്‌ കൊളുത്തുവീട് ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയർപ്പിച്ചു. ഇ.എസ്.എസ്.എസ് MEN SHG റീജിയണൽ കോർഡിനേറ്റർ ശ്രീ. വിപിൻ ജോ, ഹെൽത്ത് വിഭാഗം കോർഡിനേറ്റർ സിസ്റ്റർ മേരി തോമസ്, MEN SHG ടീമംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.