സൗജന്യ ദന്ത പരിശോധന ക്യാമ്പ് . എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും അമൃത ഹോസ്പിറ്റലും മഞ്ഞാലി സൗഭാഗ്യ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ദന്ത പരിശോധന ക്യാമ്പ് 12-08-23 ശനിയാഴ്ച്ച രാവിലെ 9.30 ന് മഞ്ഞാലി സെന്റ്. ആന്റണി പള്ളി യിൽ വെച്ച് നടത്തി. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഫെഡറേഷൻ സെക്രട്ടറി ജോളി ബൈജു സ്വാഗതം ആശംസിച്ചു. ഇടവക വികാരി റവ. ഫാ. വിപിൻ വേലിക്കകത്ത് അധ്യക്ഷത വഹിക്കുകയും വാർഡ് മെമ്പർ ശ്രീ. K. A.ജോസഫ്ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു . ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി കൃതജ്ഞയർപ്പിച്ചു. തുടർന്ന് അമൃത ഹോസ്പിറ്റൽ ഡെന്റൽ വിഭാഗം ഡോക്ടർ വിജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 61 പേർ പങ്കെടുത്തു. ഈഎസ് എസ് എസ് സ്റ്റാഫ് ലിജി ജോർജ്, വി. ഒ. ടെസ്സി പൈലി, ഫെഡറേഷൻ ഭാരവാഹികൾ എന്നിവർ മേൽനോട്ടം വഹിച്ചു. 35 പേർക്ക് തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി 23.08.2023ന് അമൃത ഹോസ്പിറ്റലിൽ എത്തുന്നതിനായി വാഹന സൗകര്യവും ഒരുക്കുകയും ചെയ്തു.