വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീ സ് സൊസൈറ്റിയും മലബാർ ഗോൾഡ് & ഡയമണ്ടും സോഷ്യൽ സെക്യൂരിറ്റി മിഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ജീവിത ശൈലീ രോഗ നിർണ്ണയം ക്യാമ്പ് ഏലൂർ സെന്റ്.ആൻസ് ദേവാലയം, വടുതല സെൻറ്. ആന്റണീസ് ദേവാലയം, മുട്ടിനകം ഔർ ലേഡി ഓഫ് നേറ്റിവിറ്റി ദേവാലയം എന്നിവിടങ്ങളിൽ വെച്ച് നടത്തപ്പെട്ടു. 223 പേരുടെ ഷുഗർ പ്രഷർ കൊളസ്ട്രോൾ ബ്ലഡ്‌ കൗണ്ടുകൾ, യൂറിൻ എന്നിവ പരിശോധിച്ച പ്രസ്തുത പരിപാടികളി ൽ ഇടവക വികാരിമാരായ റവ. ഫാ മാത്യു ജോoസൺ , റവ. ഫാ. എബി ഇടശ്ശേരി, അസി. വികാരി റവ. ഫാ.എബിൻ വിവേര എന്നിവർ അധ്യക്ഷത വഹിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇ എസ് എസ് എസ് സ്റ്റാഫ്, വില്ലേജ് ഓർഗനൈസർമാർ, ഫെഡറേഷൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ എല്ലാവർക്കും പരിശോധന
റിപ്പോർട്ട്‌ നൽകി.