വയോജനങ്ങൾക്കായി മെട്രോ ജലയാത്ര നടത്തി

 

എറണാകുളം :കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും  സംയുക്തമായി  കളമശ്ശേരി കിൻഡർ ഹോസ്പിറ്റൽസ് സഹകരണത്തോടെ അന്താരാഷ്ട്ര വയോജന ദിനാഘോഷത്തോട് അനുബന്ധിച്ച്  ഒക്ടോബർ 1 ബുധനാഴ്ച്ച മെട്രോ ജലയാത്ര നടത്തി. വൈകുന്നേരം 4 ന്, ബഹു.ഹൈബി ഈഡൻ എം.പി  മെട്രോ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയും അവരോടൊപ്പം യാത്രയിൽ പങ്കുചേരുകയും ചെയ്തു . 96 വയോജനങ്ങൾ അന്നേ ദിനത്തിൻ്റെ പ്രാധാന്യം  ഉൾക്കൊണ്ട് കൊണ്ട് ആടിയും പാടിയും മെട്രോ യാത്ര ആഘോഷമാക്കി.എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രസിഡൻ്റ് ഫാ. ആൻ്റെണി സിജൻ മണു വേലിപറമ്പിൽ, വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ ജോൺ, കിൻഡർ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ ഹെഡ് സൗമ്യ വിജയൻ , ശ്രീജിത്ത് എസ്, ഹെൽപ്പേജ് ഇന്ത്യ കേരള സ്റ്റേറ്റ് ഹെഡ് ബിജു മാത്യൂ , കിൻഡർ ഹോസ്പിറ്റൽ ഭാരവാഹികൾ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.