ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇൻഡ്യ, മെൽബൺ രൂപത ,കാത്തോലിക് മിഷൻ, കെ.സി.ബി.സി, കേരള സോഷ്യൽ സർവീസ് ഫോറം എന്നിവരുടെ സഹകരത്തോടെ വരാപ്പുഴ അതിരുപതയുടെ  സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി  നവജീവൻ പദ്ധതിയുടെ ഭാഗമായി കടമക്കുടി പഞ്ചായത്ത് അംഗങ്ങൾക്കും ,പഞ്ചായത്തിലെ തെരഞ്ഞടുക്കപ്പെട്ട നിർദ്ദനരായ രോഗികൾക്കും ,കോവിഡ് മഹാമാരി മൂലം മരണപ്പെട്ടവർക്കും ,ദുരിതമനുഭവിക്കുന്നവർക്കും ഓക്സിമീറ്റർ ,തെർമോമീറ്റർ ,സാനിറ്റൈസർ ,മാസ്ക് ,ഹാൻഡ്‌വാഷ് ,വാപൊറൈസിർ എന്നിവ അടങ്ങിയ 100 മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു .പ്രസ്തുത പരിപാടിയുടെ ഉൽഘടനകർമ്മം ഇ .എസ് .എസ് .എസ് ഡയറക്ടർ ഫാ .മാർട്ടിൻ അഴിക്കകത്ത്  ബഹു .കടമക്കുടി പഞ്ചായത്ത്. പ്രസിഡന്‍റ്   ശ്രീമതി .മേരി വിൻസൻറ്ന് കിറ്റ് കൈമാറി നിർവഹിച്ചു. ഇ .എസ് .എസ് .എസ് ഡയറക്ടർ ഫാ .മാർട്ടിൻ അഴിക്കകത്തിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് വൈ.പ്രസിഡന്‍റ് വിപിൻരാജ്, പഞ്ചായത്ത് സെക്രട്ടറി വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു. ഇ.എസ് .എസ് .എസ് പ്രവർത്തകരും വാർഡുതല ദുരന്ത ജാഗ്രതാ സമിതി അംഗങ്ങളും   പങ്കെടുത്തു.