പാലാരിവട്ടം : ലോക പരിസ്ഥിതി ദിന സന്ദേശവുമായി പാലാരിവട്ടം സെന്റ്. വിൻസെന്റ് ഡി പോൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ നടത്തിയ സൈക്കിള ത്തോൺ എറണാകുളം MLA ശ്രീ. T. J. വിനോദ് ഉത്ഘാടനം ചെയ്തു. പകരം വയ്ക്കാനില്ലാത്ത ഒരേ ഒരു ഭൂമിയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ആത്യന്തികമായ ഉത്തരവാദിത്തം ആണ് എന്ന് ഓർമ്മപ്പെടുത്തികൊണ്ടാണ് കുട്ടികൾ പരിസ്ഥിതി ദിന റാലിയിൽ ആവേശത്തോടെ പങ്കെടുത്തത്. പാലാരിവട്ടം സംസ്കാര മുക്കിൽ ഫ്ലാഷ് മോബ് നടത്തിയാണ് പരിപാടിക്ക് സമാപനം കുറിച്ചത്.
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഫാദർ മാർട്ടിൻ അഴിക്കകത്ത്, ഫാദർ ജിബിൻ ജോർജ് മാതിരപ്പിള്ളി, കോർപറേഷൻ കൗൺസിലർ ശ്രീ. ജോജി, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷേർളി അഞ്ചേലോസ്, പി. ടി എ പ്രസിഡന്റ്‌ പൗലോസ്, കുമാരി അർച്ചന എന്നിവർ സംസാരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ അമ്പതോളം വൃക്ഷ തൈകളും നട്ടുപിടിപ്പിച്ചു.