വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി സാമൂഹ്യ ശുശ്രൂഷ ഇടവക തലത്തിൽ കൂടുതൽ സജീവവും കാര്യക്ഷമ വുമാക്കുന്നതിനു വേണ്ടി ഫാമിലി യൂണിറ്റ് കേന്ദ്ര സമിതി സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർമാരുടെ ആദ്യ ഘട്ട നേതൃത്വ പരിശീലന പരിപാടി ദർശൻ -2023 ഇ. എസ്. എസ്. എസ്. ഹാളിൽ വച്ച് ജൂൺ 11 ന് സംഘടിപ്പിച്ചു.
നേതൃത്വ പരിശീലന സെമിനാറിനു ഇ. എസ്. എസ്. എസ്. ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് നേതൃത്വം നൽകി. സാമൂഹ്യ ശുശ്രുഷ കോർഡിനേറ്റർമാരുടെ ഇടവക തല പ്രവർത്തന ഉദ്ഘാടന പൊതു സമ്മേളനം എറണാകുളം എം ൽ എ ശ്രീ. T. ജെ. വിനോദ് നിർവഹിച്ചു. ഇന്നത്തെ പൊതു സമൂഹം നേരിടുന്ന മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരെ സാമൂഹ്യ പ്രതിബദ്ധതയോടെ കൂട്ടായി എല്ലാവരും പോരാടണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതിരൂപത മിനിസ്ട്രിസ് – കമ്മീഷൻ കോർഡിനേറ്റർ ഫാദർ യേശുദാസ് പഴമ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാദർ മാർട്ടിൻ അഴിക്കകത്ത്, ദർശൻ പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി സാലി സാബു, ഈ എസ് എസ് എസ് സെക്രട്ടറി ശ്രീ. വിപിൻ ജോ എന്നിവർ സന്നിഹിതരായിരുന്നു.