വരാപ്പുഴ അതിരൂപത സാമൂഹ്യ സുരക്ഷാ കോഡിനേറ്റർമാരുടെ രൂപതാതല പരിശീലനം ദർശൻ 2022 എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ബി.സി.സി. ഡയറക്റ്ററേറ്റ്മായി ചേർന്ന് സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ. ഫാ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. മിനിസ്ട്രീസ് ആന്റ് കമ്മീഷൻസ് ജനറൽ കോർഡിനേറ്റർ ഫാ. പോൾസൻ സിമേന്തി അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.എസ്.എസ്.എസ്. ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് ക്ലാസ്സെടുത്തു , ബി.സി.സി. ഡയറക്ടർ ഫാ. യേശുദാസ് പഴംമ്പിള്ളി, ദർശൻ കോർഡിനേറ്റർ സാലി സാബു എന്നിവർ സംസാരിച്ചു. കോവിഡ് കാലഘട്ടത്തിൽ മികച്ച സാമൂഹ്യ പ്രവർത്തനം ചെയ്ത 8 ഇടവകകൾക്ക് സാമൂഹ്യ സേവന അവാർഡ് നൽകി. മികച്ച കമ്മീഷനുള്ള അവാർഡ് പരിസ്ഥിതി കമ്മീഷൻ കരസ്ഥമാക്കി. ലിറ്റിൽ ഫ്ലവർ ഇടവക, പൊറ്റക്കുഴി മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയ ഇടവകയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങി.