വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും ചൈതന്യ ഐ ഹോസ്പിറ്റൽ രവിപുരവും സംയുക്തമായി സംഘടിപ്പിച്ച ദൃശ്യം സൗജന്യ നേത്ര പരിശോധനക്യാമ്പ് 22.06.2022 ബുധനാഴ്ച കടവന്ത്രയിലെ സെബാസ്റ്റ്യൻ പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. 152 പേർ പങ്കെടുത്ത പ്രസ്തുത ക്യാമ്പിൽ BCC സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റോയ് കോവട്ടിൽ സ്വാഗതം ആശംസിച്ചു. തൃക്കാക്കര M.L.A ശ്രീമതി. ഉമ തോമസ് ഉദ്ഘടാനം നിർവഹിച്ചു. ഇ എസ് എസ് എസ് ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത്‌, ഡോ. ജോൺ അക്കര, കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ ശ്രീ. ആൻ്റണി പൈനുത്തറ, അജപാലന ശുശ്രൂഷ കോർഡിനേറ്റർ ശ്രീ. ജോസഫ് സിമേന്തി എന്നിവർ സംസാരിച്ചു. ഇടവക വികാരി ആൻ്റണി അറക്കൽ ക്യാമ്പിന് ആവശ്യമായ എല്ലാപിന്തുണയും നൽകി സഹായിച്ചു. ഇ.എസ്.എസ്.എസ് റീജിയണൽ കോർഡിനേറ്റർ ശ്രീമതി ലിജി ടി. ജെ യും, SHG ടീമംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.