എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ നിർധനരായ രോഗികൾക്കു വേണ്ടി ഹൈബി ഈഡൻ എം പിയും വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ചേർന്ന് നടപ്പിലാക്കുന്ന ഡയാലിസിസ് ചലഞ്ച്‌ പ്രൊജക്ടിന്റെ ഭാഗമായുള്ള ആദ്യ 1000 സൗജന്യ ഡയാലിസ് കൂപ്പണുകൾ വിതരണം ചെയ്യ്തു. ഇ.എസ്.എസ്.എസ് ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത് അദ്ധ്യഷത വഹിച്ച യോഗത്തിൽ ഇ.എസ്.എസ്.എസ് അസി.ഡയറക്ടർ ഫാ.ജിബിൻ ജോർജ്ജ് മാതിരപ്പിള്ളി, കൗൺസിലർ മനു ജേക്കബ്, വിപിൻ ജോ, സിസ്റ്റർ മേരി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്തുത പദ്ധതിയിൽ 750 രൂപ മുടക്കി പങ്കുചേരാം.പദ്ധതിക്കായി സൗത്ത് ഇന്ത്യൻ ബാങ്ക്, എറണാകുളം നോർത്ത് ബ്രാഞ്ചിൽ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.(അക്കൗണ്ട് നമ്പർ-0485053000018794, ഐ.എഫ്.എസ്സി-SIBL0000485) .
വിദേശത്തു നിന്നുള്ളവർക്ക് സ്റേററ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹി മെയിൻ ബ്രാഞ്ചിലുള്ള ഇ.എസ്.എസ്.എസിന്റെ എഫ്സിആർഎ അക്കൗണ്ടിലേക്കും പണം അയയ്ക്കാം.(അക്കൗണ്ട് നമ്പർ-40103200926,ഐ.എഫ്.എസ്സി-SBIN0000691, സ്വിഫ്റ്റ് കോഡ്-SBININBB104