എറണാകുളം : ലോക ഗാർഹിക തൊഴിലാളി ദിനചാരണത്തിന്റെ ഭാഗമായി എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കേരള ലേബർ മൂവ്മെന്റും സംയുക്തമായി നടത്തിയ ഗാർഹിക തൊഴിലാളി ദിനാഘോഷം എറണാകുളം MLA ശ്രീ. T. J വിനോദ് ഉത്ഘാടനം ചെയ്തു.
ഗാർഹിക തൊഴിലാളി lകൾക്ക് വേണ്ടിയുള്ള 189-ആം കൺവെൻഷൻ അംഗീകരിക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ച് നിയമനിർമാണം നടത്തണമെന്നും സമ്മേളനം ആവശ്യപെട്ടു.
ഗാർഹിക തൊഴിലാളി ഫോറം സംസ്ഥാന പ്രസിഡന്റ്‌ ശ്രീമതി. ഷെറിൻ ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, കെ.എൽ.എം ഡയറക്ടർ ഫാദർ മാർട്ടിൻ അഴിക്കകത്ത്, കെ.എൽ.എം രൂപത പ്രസിഡണ്ട് ശ്രീ ബിജു പുത്തൻപുരക്കൽ, കെ.ഡി.ഡബ്ലിയു.എഫ് വരാപ്പുഴ അതിരൂപത പ്രസിഡണ്ട് ശ്രീമതി ഫ്രാൻസിസ്ക ദാസ്, ശ്രീമതി ശൈലജ, ശ്രീമതി.ഷീജ, മിസ്സ്. ആഷ്മി എന്നിവർ സംസാരിച്ചു
ഗാർഹിക തൊഴിലാളികളെ കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റ് നേടിയ ഇ.എസ്. എസ്.എസ്. പ്രൊജക്ട് ഓഫീസർ ഡോക്ടർ റ്റിറ്റ്‌സൺ ദേവസിയെയും, ഗാർഹിക തൊഴിലാളി ഫോറത്തിലൂടെ ശാക്തീകരിക്കപ്പെട്ട സ്ത്രീ എന്ന നിലയിൽ ആകാശവാണി റേഡിയോ നിലയത്തിൽ
സ്വന്തം അനുഭവം പങ്കുവെച്ച ശ്രീമതി ശൈലജയെയും യോഗത്തിൽ ആദരിച്ചു. ഗാർഹിക തൊഴിലാളിദിനാചരണത്തോടനുബന്ധിച്ച് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചുള്ള സെമിനർ
ഡബ്ലിയു.ഐ.എഫ് ദേശീയ പ്രസിഡണ്ട് ശ്രീ.ജോയി ഗോതുരുത്ത് നയിച്ചു.തുടർന്ന് തൊഴിലാളികളുടെ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.