വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയിലെ 2021 ക്രിസ്മസ് പുതുവത്സര ആഘോഷം ESSS ഹാളിൽ വച്ച്‌ സംഘടിപ്പിച്ചു. ESSS ഡയറക്ടർ ഫാ.മാർട്ടിൻ അഴീക്കകത്തിന്റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു.തുടർന്ന് നടത്തിയ ആഘോഷ പരിപാടി ആശിർഭവൻ ഡയറക്ടർ ഫാ. വർഗ്ഗീസ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് ആരംഭിച്ച പരിപാടിയിൽ കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം കാഴ്ച്ചവച്ച ശ്രീമതി.അൽഫോൻസ ജോർജിനെ ആദരിച്ചു. തുടർന്ന് വിവിധ റീജിയനിൽ നിന്നുമുള്ള വില്ലേജ്‌ ഓർഗനൈസേഴ്‌സും, സോഷ്യൽ വർക് വിദ്യാർത്ഥികളും കലാപരിപാടികൾ അവതരിപ്പിച്ചു.പരിപാടിയിൽ ESSS ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത്‌, പ്രൊജക്ട് ഓഫീസർ റ്റിറ്റ്‌സൻ ദേവസ്സി, പ്രോഗ്രാം കൺവീനർ ലിസ്സി ജോയ്, മോളി ജോസി എന്നിവർ സംസാരിച്ചു.