എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും കേന്ദ്ര സർക്കാരിന്റെ സ്കിൽ ഡവലപ്മെന്റ് ഏജൻസിയായ ജൻ ശിക്ഷൻ സംസ്ഥാനും സംയുക്തമായി നടത്തുന്ന സ്കിൽ ഡവലപ്മെന്റ് ക്ലാസ്സുകൾ നേരിൽ കാണുവാനും വിലയിരുത്തുവാനുമായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വികസന മന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖർ ഈ.എസ്.എസ്.എസ്. സന്ദർശിച്ചു. സ്വയം തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കും പരിശീലകർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഈ പരിപാടിയോടാനുബന്ധിച്ച് വിവിധ കോഴ്സുകളിൽ പരിശീലനം ലഭിച്ചവർ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനമേള യും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ ഈ.എസ്.എസ്.എസ് ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത് ജെ.എസ്
എസ്. ഡയറക്ടർ ശ്രീമതി. സി.ജി.മേരി, ജെ.എസ്.എസ്. വൈസ് ചെയർമാൻ ഡോ.എൻ.മധു എന്നിവർ സംസാരിച്ചു.