വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് ഏകദിന സമ്മർ ക്യാമ്പ് ” കൂടെ2K26 ” എന്ന പേരിൽ നടത്തപ്പെട്ടു.ഏപ്രിൽ മാസം 20 -ാം തീയതി നടത്തിയ ഈ ഏകദിന ക്യാമ്പിൽ “കുട്ടിക്കൂട്ടം” വിദ്യാർത്ഥി സ്വയംസഹായ സംഘത്തിലെ കുട്ടികൾ പങ്കെടുത്തു. രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടെ ആരംഭിച്ച പരിപാടിക്ക് ഡൈറക്ടർ ഫ. ആന്റണി സിജിൻ ഉദഘാടനം ചെയ്തു ആശംസകൾ അറിയിച്ചു സംസാരിച്ചു. വിവിധ കോളേജുകളിൽ നിന്ന് വന്ന ഇന്റേൺ വിദ്യാർത്ഥികൾ തുടർന്നുള്ള സെഷനുകൾക്ക് നേതൃത്വം നൽകി. ഐസ് ബ്രേക്കിങ് സെഷനോട് ആരംഭിച്ച ക്യാമ്പ് സ്ക്രീൻ അഡിക്ഷൻ,സബ്സ്റ്റൻസ് അബ്യൂസ് എന്നീ പ്രധാന വിഷയങ്ങളിലൂടെയും വിവിധ ആക്ടിവിറ്റീസ്, പ്രോഗ്രാം എന്നിവയിലൂടെയൊക്കെ കുട്ടികളിലേക്ക് ഇറങ്ങിച്ചെന്നു. ഗ്രൂപ്പുകൾ തിരിച്ചുള്ള വിവിധ ആക്ടിവിറ്റീസ് കുട്ടികൾക്ക് വളരെ ഊർജ്ജവും ആവേശവും നൽകി. ന്യൂസ് പേപ്പർ ഗെയിം, പോസ്റ്റർ മേക്കിങ് എന്നിവ ഈ പരിപാടിയുടെ പ്രധാന ആകർഷണമായി മാറി. ഉച്ചഭക്ഷണത്തിനുശേഷം വിവിധ ആക്ടിവിറ്റി ഗെയിം എന്നിവ വഴി കുട്ടികളിലേക്ക് കൂടുതൽ അടുക്കുവാൻ സാധിച്ചു 4 മണിക്ക് ക്യാമ്പ് പര്യവസാനിപ്പിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ ബുക്ക് എന്നിവ വിതരണം ചെയ്യുകയും ചെയ്തു.

കുട്ടികളോടൊപ്പം ഉള്ള ഈ നിമിഷങ്ങൾ വളരെ ആനന്ദകരവും അവരുടെ നൈപുണികൾ തിരിച്ചറിയുവാൻ ഉള്ള ഒരു വേദിയും ആയി ഈ ക്യാമ്പ് മാറി.