2026 ലെ AIDS Vaccine Day യോടനുബന്ധിച്ച് കമ്മ്യൂണിറ്റി അവബോധ പരിപാടി സംഘടിപ്പിച്ചു. പരിപാടി കച്ചേരിപ്പടി ,ഹൈക്കോടതി ജംഗ്ഷൻ എന്നിവിടങ്ങളിൽ നടത്തി.എച്ച്.ഐ.വി/എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിലേക്ക് എത്തിക്കുക, എയ്ഡ്സ് വാക്സിൻ ദിനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് പകർന്നു നൽകുക, രോഗത്തെ സംബന്ധിച്ച തെറ്റിദ്ധാരണകൾ മാറ്റുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി രണ്ട് പ്രധാന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. “റെഡ് റിബൺ ഫോർമേഷൻ” നും Pamplet വിതരണവും നടത്തി.ഇന്റേൺമാർ പൊതുജനങ്ങളുമായി നേരിട്ട് സംവദിച്ച് എച്ച്.ഐ.വി/എയ്ഡ്സ് സംബന്ധിച്ച ബോധവത്കരണം നടത്തി. രോഗം പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സയുടെ പ്രാധാന്യം, രോഗബാധിതരോടുള്ള കരുതലും സഹാനുഭൂതിയും എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറി. പരിപാടിയോട് പൊതുജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുകയും സജീവമായി ഇടപെടുകയും ചെയ്തു.
ഈ പരിപാടി വിജയകരമായി നടത്തുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ESSS നൽകി. പരിപാടിയുടെ ക്രമീകരണങ്ങൾ സുഗമമായി നടത്തുന്നതിൽ ESSS നിർണായക പങ്കുവഹിച്ചു.
ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച പരിപാടി 4 മണിയോടെ സമാപിച്ചു. സമൂഹത്തിൽ ആരോഗ്യബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിന് ഈ കമ്മ്യൂണിറ്റി അവബോധ പരിപാടി സഹായകമായി. കൂടാതെ ഇന്റേൺമാർക്ക് സമൂഹവുമായി ഇടപഴകുന്നതിനും പൊതുജനാരോഗ്യ വിഷയങ്ങളിൽ പ്രവർത്തനപരിചയം നേടുന്നതിനും മികച്ച അവസരമായി മാറി.

