പ്രകൃതി സംരക്ഷണ സന്ദേശവുമായി ‘ജീവകണം’; ഇ.എസ്.എസ്.എസ് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി

​ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ESSS) നേതൃത്വത്തിൽ ‘ജീവകണം’ പ്രകൃതി സംരക്ഷണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇ.എസ്.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രദേശത്തെ St Albert’s Higher Secondary School, Ernakulam, Sree Narayana Higher Secondary School, Ayyappankavu, St Antony’s H.S.S., Kacheripady, St Mary’s C.G.H.S.S., Ernakulam, St Teresa’s C.G.H.S.S., Ernakulam, L.M.C.C. Higher Secondary School, Pachalam, Teresa Spinnelli Public School, Pottakuzhy, Higher Secondary School OF JESUS, Kothad, St Vincent De Paul School, Palarivattom എന്നീ 09 പ്രമുഖ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

​രാവിലെ 10:00-ന് ആരംഭിച്ച ചടങ്ങിൽ അഡ്വ. എം. ആർ. രാജേന്ദ്രൻ നായർ (സീനിയർ അഡ്വക്കേറ്റ്) ഉദ്ഘാടനം നിർവഹിച്ചു. ഇ.എസ്.എസ്.എസ് ഡയറക്ടർ ഫാ. ആന്റണി സിജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​റവ. ഫാ. ബോബി ജോസ് കട്ടികാട് OFM Cap. പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം വ്യക്തമാക്കുന്ന രീതിയിലായിരുന്നു ‘ജീവകണം’ അവതരിപ്പിച്ചത്.

പ്രശസ്ത ജിയോഗ്രഫിക് ഫോട്ടോഗ്രാഫർ സുജിത് പകർത്തിയ വേഴാമ്പലുകളുടെ സ്നേഹബന്ധത്തിന്റെ അപൂർവ്വ വീഡിയോ ദൃശ്യങ്ങൾ വിഷ്വൽ മീഡിയയുടെ സഹായത്തോടെ കുട്ടികൾക്കായി പ്രദർശിപ്പിച്ചു.  പരസ്പരമുള്ള ത്യാഗവും പിന്തുണയുമാണ് പ്രകൃതിയുടെയും മനുഷ്യന്റെയും നിലനിൽപ്പിന് ആവശ്യമെന്ന് ഈ ദൃശ്യങ്ങളെ മുൻനിർത്തി ഫാ. ബോബി ജോസ് കട്ടികാട് ഓർമ്മിപ്പിച്ചു.

​തുടർന്ന് സെന്റ് ആൽബെർട്സ് കോളേജിലെ MSW വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തെരുവ് നാടകം അവതരിപ്പിച്ചു.

​പരിപാടിയിൽ പങ്കെടുത്ത സ്കൂളുകൾക്കുള്ള ‘ജീവകണം’ സർട്ടിഫിക്കറ്റ്  ഇ.എസ്.എസ്.എസ് ഡയറക്ടർ ഡോ. ആന്റണി സിജനും ഫാ. ബോബി ജോസ് കട്ടികാടും ചേർന്ന് നൽകി.

ഫാ. ബോബി ജോസ് കട്ടികാട് രചിച്ച പുസ്തകങ്ങൾ അധ്യാപകർക്ക് കൈമാറുകയും, ചടങ്ങിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ബുക്ക് സെറ്റും പേനയും സമ്മാനമായി നൽകുകയും ചെയ്തു.

​പ്രകൃതി സംരക്ഷണത്തിനായി പുതിയൊരു തലമുറയെ വാർത്തെടുക്കുന്നതിൽ വലിയൊരു ചുവടുവെപ്പായി ‘ജീവകണം’ പരിപാടി മാറി.