വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി 2026 ലെ അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് St. Theresa’s Mercy Home ൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള ഏഴ് ഇന്റേൺമാരുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടത്തപ്പെട്ടത്.
രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ Mercy Home ലെ സുപ്പീരിയർ സിസ്റ്റർ അനീസിയ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് വിവിധ വിനോദപരിപാടികളും ഗെയിമുകളും സംഘടിപ്പിച്ചു. “സുന്ദരിക്ക് പൊട്ടുതൊടൽ” എന്ന ഗെയിം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. Mercy Home ലെ അമ്മമാർ അതീവ സജീവമായി പരിപാടികളിൽ പങ്കെടുത്തു.
അതിനുശേഷം Mercy Home ലെ അമ്മമാർ ഗാനങ്ങൾ ആലപിച്ചു. പിന്നീട് “Passing the Ball Game” എന്ന വിനോദപരിപാടിയും നടത്തി.ഇന്റേൺമാർ ചേർന്ന് നൃത്തപരിപാടിയും അവതരിപ്പിച്ചു. ഗെയിമുകളിൽ പങ്കെടുത്തവർക്കായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കൂടാതെ അമ്മമാരുമായി സംവദിച്ച് അവരുടെ അനുഭവങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്നതിനും സമയം കണ്ടെത്തി.ഉച്ചയ്ക്ക് 12.30 ന് എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്തു. തുടർന്ന് പരിപാടി സമാപിച്ചു.
അമ്മമാരോടൊപ്പം സന്തോഷവും സ്നേഹവും പങ്കുവെക്കാൻ സാധിച്ച ഈ മാതൃദിനാഘോഷം എല്ലാ പങ്കെടുത്തവർക്കും മനോഹരവും ഹൃദയസ്പർശിയുമായ അനുഭവമായി മാറി.

