കടമക്കുടി പഞ്ചായത്തിൽ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി പൊക്കാളി നെൽകൃഷി വിളവെടുത്തു. എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത്‌ ഉദ്ഘാടനം ചെയ്തു. ചേന്നൂരിൽ പാട്ടത്തിനെടുത്ത മൂന്നര ഏക്കർ പാടത്താണ് ഡ്രീംസ് സ്വയം സഹായ സംഘം ഈ.എസ്.എസ്.എസ്. ന്റെ സഹകരണത്തോടെ കൃഷി നടത്തിയത്. ആന്റണി കടേപറമ്പിൽ, ടി.എഫ്. ഡെന്നിസ്, ടി.ജെ.ആന്റണി, കെ.എക്സ്. ആന്റണി, ടി.ജെ.പീറ്റർ, ആൻസൻ ഷിനിൽ,ഫിർമിൻ,ജോർജ് അമ്പാട്ട് എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.