പ്രോസ്സ്റ്റേറ്റ് കാൻസർ  ബോധവത്കരണ ക്ലാസ് നടത്തി

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും  എറണാകുളം ലൂർദ്സ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ   പുരുഷ സ്വയം സഹായ സംഘാങ്ങൾക്കായി പ്രോസ്റ്റേറ്റ് കാൻസർ ബോധവത്കരണ ക്ലാസ് നടത്തപ്പെട്ടു. ലൂർദ്ദ്സ് ഹോസ്പിറ്റൽ യൂറോളജി വിഭാഗം മേധാവി ഡോ. എച്ച് . കൃഷ്ണമൂർത്തി ക്ലാസ്സ് നയിച്ചു സംശയ നിവാരണം നടത്തി. അതിനോടൊപ്പം ലൂർദ്ദ്സ് കോളേജ് ഓഫ് നഴ്സിംഗ് വിഭാഗം വിവിധ ഇനം കാൻസറിനെ കുറിച്ചും , പ്രതിരോധ മാർഗ്ഗങ്ങളെ ആസ്പദമാക്കിയുള്ള സ്കിറ്റും അവതരിപ്പിച്ചു. ഇ. എസ്. എസ്. എസ് ഡയറക്ടർ ഫാ. ആൻ്റെണി സിജൻ മണുവേലി പറമ്പിൽ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തേവര ഫിനിക്സ് men SHG പ്രസിഡൻ്റ് ടെൻസൻ എല്ലാവരേയും സ്വാഗതം ചെയ്തു. ഇ. എസ്. എസ്. എസ് പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി. സമാപനത്തിൽ നീറിക്കോട് ഫൈവ് സ്റ്റാർ ഫെഡറേഷൻ പ്രസിഡൻ്റ് ജോബി എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു.