വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ( ഇഎസ്എസ്എസ് ) യുടെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാഘോഷം ആർജ്ജിത 2026 ന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. ഇഎസ്എസ്എസ് ഡയറക്ടർ ഫാ.ഡോ.ആന്റണി സിജൻ മണുവേലിപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർമാരായ അഗസ്റ്റിൻ സെബാസ്റ്റ്യൻ, റിയ ലോറൻസ്, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി കൗൺസിലർ ഇന്ദു പ്രകാശൻ, തൃക്കാക്കര മുനിസിപ്പാലിറ്റി കൗൺസിലർ ടിനു ആന്റണി, ആലങ്ങാട് പഞ്ചായത്ത് മെമ്പർ ഹസീന ഷിഹാബ്, പിന്നോക്ക വിഭാഗ കോർപ്പറേഷൻ അസി. ജനറൽ മാനേജർ പി പി ജതിൻ, ഇഎസ്എസ്എസ് അസി.ഡയറക്ടർ ഫാ.റോഷൻ റാഫേൽ നെയ്ശ്ശേരി, ഷൈല അട്ടിപ്പറ്റി എന്നിവർ പ്രസംഗിച്ചു. കൗൺസിലർ എലിസബത്ത് ടീച്ചർ ക്ലാസ് നയിച്ചു. ജനപ്രതിനിധികളെയും രജതജൂബിലി ആഘോഷിക്കുന്ന 56 വനിതാ സ്വയം സഹായ സംഘങ്ങളെയും ചടങ്ങിൽ ആദരിച്ചു. കേശദാന ക്യാമ്പയിനും ഉണ്ടായിരുന്നു.

